ഞാൻ ആധാർ ഒവിഡി കെവൈസി അല്ലെങ്കിൽ ഇ-കെവൈസി അല്ലെങ്കിൽ ഓൺലൈൻ വെരിഫിക്കേഷൻ സ്വമനസ്സാലെ തിരഞ്ഞെടുക്കുകയും എന്റെ ആധാർ നന്പർ, ഇ-ആധാർ, എക്സ്എംഎൽ, മാസ്ക്ക്ഡ് ആധാർ, ആധാർ വിവരങ്ങൾ, ജനസംഖ്യാപര വിവരങ്ങൾ, തിരിച്ചറിയൽ വിവരങ്ങൾ, ആധാർ രജിസ്റ്റേർഡ് മൊബൈൽ നന്പർ, മുഖ സ്ഥിരീകരണ വിവരങ്ങൾ ഒപ്പം/അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങൾ (മൊത്തത്തിൽ ‘‘വിവരങ്ങൾ’’) ബാങ്കിനു സമർപ്പിക്കുകയും ചെയ്തുകൊള്ളുന്നു.
ബാങ്ക് താഴെപ്പറയുന്ന കാര്യങ്ങൾ എന്നെ അറിയിച്ചിട്ടുണ്ട്:
ആധാർ സമർപ്പണം നിർബ്ബന്ധമല്ല, കെവൈസിക്കും തിരിച്ചറിയൽ സ്ഥിരീകരണത്തിനും ആധാർ കൂടാതെ കടലാസ് രൂപത്തിലുള്ള ഔദ്യോഗികമായി സാധുതയുള്ള രേഖകൾ ഉൾപ്പെടെയുള്ള മറ്റു മാർ‘ങ്ങളുണ്ട്. എല്ലാ ഓപ്ഷനുകളും എനിക്കു നൽകുകയും ചെയ്തു.
ഇ-കെവൈസി/സ്ഥിരീകരണം/ഓഫ്ലൈൻ വെരിഫിക്കേഷൻ നടത്തുന്നതിനായി ബാങ്ക് ആധാർ നന്പർ ഒപ്പം/അല്ലെങ്കിൽ ബയോമെട്രിക്സ് സിഐഡിആർ/യുഐഎഡി-യുമായി പങ്കുവയ്ക്കുകയും സിഐഡിആർ/ യുഐഎഡി സ്ഥിരീകരണ വിവരങ്ങൾ, ആധാർ വിവരങ്ങൾ, ജനസംഖ്യാപരമായ വിവരങ്ങൾ, രജിസ്റ്റേർഡ് മൊബൈൽ നന്പർ, തിരിച്ചറിയൽ വിവരങ്ങൾ എന്നിവ ബാങ്കുമായി പങ്കുവയ്ക്കുകയും അത് മുകളിൽ പോയിന്റ് നന്പർ 3ൽ പറഞ്ഞിരിക്കുന്ന വിവരമറിഞ്ഞുള്ള സമ്മത പ്രക്രിയയ്ക്കു വേണ്ടി ഉപയോഗിക്കുകയും ചെയ്യും.
താഴെപ്പറയുന്ന വിവരമറിഞ്ഞുള്ള സമ്മത പ്രക്രിയയ്ക്കു വേണ്ടി ഞാൻ ബാങ്കിനെ (അതിന്റെ സേവന ദാതാക്കളെയും) അധികാരപ്പെടുത്തുകയും എന്റെ സമ്മതം നൽകുകയും ചെയ്തുകൊള്ളുന്നു:
പിഎംഎൽ ആക്ട്, 2002ഉം അതിനു കീഴിലുള്ള നിയമങ്ങളും ആർബിഐയുംടെ മാർ‘രേഖയും അനുസരിച്ച് കെവൈസി അല്ലെങ്കിൽ കാലാനുസൃത കെവൈസി പ്രക്രിയയ്ക്കു വേണ്ടി, അല്ലെങ്കിൽ എന്റെ തിരിച്ചറിയൽ സ്ഥിരീകരിക്കുന്നതിനു വേണ്ടി, എന്റെ തിരിച്ചറിയൽ നടത്തുന്നതിനു വേണ്ടി, നിലവിലുള്ള നിയമ പ്രകാരം അനുവദിച്ചിട്ടുള്ള ഓഫ്ലൈൻ വെരിഫിക്കേഷൻ അല്ലെങ്കിൽ ഇ-കെവൈസി അല്ലെങ്കിൽ ഉവ്വ്/ഇല്ല സ്ഥിരീകരണം, ജനസംഖ്യാപരമായോ മറ്റു രീതിയിലോ ഉള്ള സ്ഥിരീകരണം/വെരിഫിക്കേഷൻ/ഐഡന്റിഫിക്കേഷൻ മുതലായവ ബാങ്കിൽ എനിക്കു നിലവിലുള്ളതും ഭാവിയിൽ ഉണ്ടായേക്കുന്നതുമായ എല്ലാ അക്കൌണ്ടുകളിലും, ഫെസിലിറ്റികളിലും, സേവനങ്ങളിലും, ബന്ധങ്ങളിലും ഉപയോഗിക്കുന്നതിന്.
വിവരങ്ങൾ ശേഖരിക്കുകയും പങ്കുവയ്ക്കുകയും സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക, രേഖകൾ സംരക്ഷിക്കുക, വിവരങ്ങളും സ്ഥിരീകരണ/വെരിഫിക്കേഷൻ/ഐഡന്റിഫിക്കേഷൻ രേഖകളും ഉപയോഗിക്കുക: (എ) മുകളിൽ പറഞ്ഞിരിക്കുന്ന വിവരമറിഞ്ഞുള്ള സമ്മത പ്രക്രിയയ്ക്കു വേണ്ടി, (ബി) റെഗുലേറ്ററി, ലീഗൽ റിപ്പോർട്ടിംഗിനും ഫയലിംഗുകൾക്കും ഒപ്പം/അല്ലെങ്കിൽ (സി) ബാധകമായിട്ടുള്ള നിയമത്തിനു കീഴിൽ ആവശ്യമാകുന്നിടത്ത് ഉപയോഗിക്കുന്നതിനു വേണ്ടി.
(ആധാർ എനേബിൾഡ് പേയ്മെന്റ് സർവ്വീസുകൾക്കു (എഇപിഎസ്) വേണ്ടി എന്റെ അക്കൌണ്ടിനെ സജ്ജമാക്കുന്നതിനു വേണ്ടി.
ഒരു കോടതിയുടെ അതോറിട്ടിയുടെയോ മുന്നിലോ ആർബിട്രേഷനിലോ തെളിവിന്റെ ഉദ്ദേശ്യങ്ങൾക്കായി സമ്മതത്തിന്റെ രേഖകളും ലോഗുകളും, വിവരങ്ങൾ അല്ലെങ്കിൽ സ്ഥിരീകരണം, തിരിച്ചറിയൽ, വെരിഫിക്കേഷൻ മുതലായവ സമർപ്പിക്കുന്നതിനു വേണ്ടി.
ആധാർ നന്പരും കോർ ബയോമെട്രിക്സും സിഐഡിആർ സമർപ്പണത്തിനു വേണ്ടിയല്ലാതെ സൂക്ഷിക്കുകയോ/പങ്കു വയ്ക്കുകയോ ചെയ്യുകയില്ലെന്നു ഞാൻ മനസ്സിലാക്കുന്നു. എന്റെ ആധാർ രജിസ്റ്റേർഡ് മൊബൈൽ നന്പറിൽ ലഭിച്ച ഒടിപി ഉപയോഗിച്ച് ഞാൻ സ്വയം എന്റെ ഇ-ആധാർ ഡൌൺലോഡ് ചെയ്തു. ഈ രേഖ ശരിയല്ലെന്നു കാണപ്പെടുകയോ ഞാൻ എന്തെങ്കിലും തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നപക്ഷം ബാങ്കിനെയോ അതിന്റെ ഉദ്യോഗസ്ഥരെയോ ഞാൻ ഉത്തരവാദിയായി കണക്കാക്കുകയില്ല.
മേല്പറഞ്ഞ സമ്മതവും വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഉദ്ദേശ്യവും എനിക്ക് എന്റെ പ്രാദേശിക ഭാഷയിൽ വിശദീകരിച്ചു തന്നു.